29 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesഎങ്ങനെയൊക്കെ മോശമായി അഭിനയിക്കാമോ ; അങ്ങനെയൊക്കെ മോശമായി അഭിനയിക്കാന്‍ പറഞ്ഞു ; റിലീസ് ചെയ്യാന്‍ പോകുന്ന...

എങ്ങനെയൊക്കെ മോശമായി അഭിനയിക്കാമോ ; അങ്ങനെയൊക്കെ മോശമായി അഭിനയിക്കാന്‍ പറഞ്ഞു ; റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി മറീന മൈക്കല്‍

റിലീസ് ചെയ്യാന്‍ പോകുന്ന തന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാവിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു പ്രശസ്ത നടി മറീന മൈക്കല്‍ . ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ തനിക്കു മോശം അനുഭവം ഉണ്ടായതു നടി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു.

നടിയുടെ വാക്കുകളിലേക്ക്, ‘ വട്ടമേശ സമ്മേളനം എന്ന സിനിമയുടെ പേര് കേട്ടപ്പോഴേ തനിക്കു ഒരു നെഗറ്റീവ് ഫീല്‍ തോന്നിയിരുന്നു. ആരെങ്കിലും ഇങ്ങനെയൊക്കെ ഒരു സിനിമയ്ക്കു പേരിടുമോ. അഭിനയിച്ചു തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത് എത്ര മോശമായിട്ടു അഭിനയിക്കാന്‍ സാധിക്കുമോ അത്രയും മോശമായിട്ടു ചെയ്യാനാണ്. ആ സിനിമ എന്തിനാണ് ചെയ്യാന്‍ തീരുമാനിച്ചത് എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട് എന്നും നടി പറയുന്നു.”.

അവര്‍ ഒരഞ്ചാറു പേര് ഉണ്ടായിരുന്നു എന്നും താന്‍ അവരുടെ മുന്നില്‍ നിസ്സഹായ ആയിരുന്നു . എന്താ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയില്‍ ആയി പോയി . ഒരു വലിയ പ്രൊഡക്ഷന്‍ ആണല്ലോ എന്ന് കരുതിയും ബെന്‍ ഒക്കെ ചെയ്ത വിപിന്‍ ആറ്റ്‌ലിയുടെ സിനിമ ആണല്ലോ എന്ന് കരുതിയുമാണ് ചിത്രത്തിലേക്ക് ചെല്ലുന്നത് . ആ ഒരു വിശ്വാസത്തില്‍ താന്‍ ആ ചിത്രത്തിലേക്ക് ചെന്നപ്പോള്‍ ലക്ഷ്വറി ആയി തന്നെയാണ് അവിടെ ഷൂട്ട് നടന്നത് . ഒരുപാട് ആര്‍ട്ടിസ്റ്റുകളും കാരവാന് മുതല്‍ സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ നല്ലതൊന്നും അവര്‍ക്കു വേണ്ട എന്നതായിരുന്നു പെര്‍ഫോമന്‍സിന്റെ കാര്യത്തിലെ നിലപാട്. നന്നായി എന്തെങ്കിലും ചെയ്താല്‍ അപ്പോള്‍ കട്ട് ചെയ്യുകയും മോശമായിട്ടു ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു എന്നും ഈ നടി തുറന്നു പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments