അത് പറയാന്‍ ഉള്ള മനസ്സ് മോഹന്‍ലാലിന് മാത്രമേയുള്ളൂ; സംവിധായകന്‍ വിനയന്‍

216

ചിത്രം വിജയിച്ചാലും പരാജയപ്പെട്ടാലും അതൊന്നും നോക്കാതെ എന്തും പറയുന്ന ആള്‍ ആണ് മോഹന്‍ലാല്‍ എന്ന് സംവിധായകന്‍ വിനയന്‍. മറ്റുള്ളവര്‍ തന്റെ പരാജയങ്ങള്‍ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിക്കുമ്പോള്‍ മോഹന്‍ലാല്‍ അത് വെട്ടി തുറന്നു പറയുന്നുവെന്നാണ് വിനയന്‍ പറയുന്നത്. അതിനു വിനയന്‍ ഉദാഹരണമായി പറയുന്നത് ലാലിന്റെ തിരനോട്ടം എന്ന ചിത്രത്തെ കുറിച്ചാണ്.
വിനയന്റെ വാക്കുകള്‍ ഇങ്ങനെ; റോപ്പില്‍ പിടിച്ച് താഴേക്ക് ഇറങ്ങുന്ന റിസ്‌ക് ഏറിയ കഥാപാത്രം അനൂപ് മേനോന്‍ ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സീരിയലില്‍ നിന്നാണ് ഞാന്‍ അനൂപിനെ കണ്ടെത്തുന്നത്. ‘കാട്ടുചെമ്പകം’ പരാജയമായത് കൊണ്ടാകണം അനൂപ് മേനോന് അത് തന്റെ ആദ്യ ചിത്രമെന്ന് പറയാന്‍ മടിയുള്ളതായി തോന്നിയിട്ടുണ്ട്. എത്ര പരാജയമായാലും അങ്ങനെ വിസ്മരിക്കപ്പെടാന്‍ പാടില്ല. മോഹന്‍ലാല്‍ തന്റെ ആദ്യ ചിത്രമായി എവിടെയും പറയുന്നത് ‘തിരനോട്ടം’ എന്ന സിനിമയെക്കുറിച്ചാണ് അത് പുറത്തിറങ്ങാത്ത സിനിമയായിട്ടും മോഹന്‍ലാല്‍ അത് പറയും തന്റെ രണ്ടാമത്തെ ചിത്രം ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിട്ടും മോഹന്‍ലാല്‍ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തെക്കുറിച്ച് പറയാറുണ്ട്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here