29 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesരണ്ടാം വിവാഹത്തിന് സമ്മതിപ്പിക്കാന്‍ ആദ്യ ഭാര്യയോട് ബഷീര്‍ ബഷി പറഞ്ഞ സ്വകാര്യം

രണ്ടാം വിവാഹത്തിന് സമ്മതിപ്പിക്കാന്‍ ആദ്യ ഭാര്യയോട് ബഷീര്‍ ബഷി പറഞ്ഞ സ്വകാര്യം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ബഷീര്‍ ബഷിക്ക് രണ്ട് വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി വിമര്‍ശനങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്.
സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ബീവിമാര്‍. തനിക്ക് രണ്ടാം ഭാര്യ മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ആദ്യ ഭാര്യ സുഹാനയോട് അക്കാര്യം പറഞ്ഞതും,അനുവാദം വാങ്ങിയതിനെയും കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍ ബഷീര്‍ ബഷി. മഷൂറയോടുള്ള തന്റെ ഇഷ്ടം സുഹാനയോട് പറഞ്ഞ ദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നല്ല ടെന്‍ഷനുണ്ടായിരുന്നു. പറയണമോ വേണ്ടയോ എന്ന ടെന്‍ഷന്‍. പറഞ്ഞാല്‍ തന്നെ എങ്ങനെ അവള്‍ സ്വീകരിക്കും എന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴായിരുന്നു ഏറെ ടെന്‍ഷന്‍. എന്നാല്‍ സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവള്‍ക്കും നല്ല വിഷമം ഉണ്ടായി. അപ്പോള്‍ ഞാനവളോട് അടുത്തിരുന്നിട്ട് ചെവിയില്‍ ചോദിച്ചു, നീ കരച്ചിലും ബഹളമൊക്കെ ഉണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോകാതിരിക്കുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ എല്ലാ കാര്യങ്ങളും നിന്നോട് തുറന്ന് പറയുന്നില്ലേ? പതിയെ അവള്‍ക്ക് മനസിലായി ഞാന്‍ പറയുന്നതാണ് ശരിയാണെന്ന്. പക്ഷെ സുഹാനയോടുള്ള സ്‌നേഹത്തില്‍ ഇതുവരെ ഒരു കുറവുപോലും ഞാന്‍ കാണിച്ചിട്ടില്ലെന്നും ബഷീര്‍ ബഷി പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments