27.7 C
Kollam
Saturday, May 10, 2025
HomeEntertainmentCelebritiesഫോണില്‍ സംസാരിച്ചപ്പോള്‍ പൊലീസ് പിടികൂടി, ലൈസന്‍സ് പരിശോധിച്ചപ്പോള്‍ യേശുദാസിന്റെ മകന്‍ ; പിന്നീട് സംഭവിച്ചത്

ഫോണില്‍ സംസാരിച്ചപ്പോള്‍ പൊലീസ് പിടികൂടി, ലൈസന്‍സ് പരിശോധിച്ചപ്പോള്‍ യേശുദാസിന്റെ മകന്‍ ; പിന്നീട് സംഭവിച്ചത്

ഗായകനും നടനുമായ വിജയ് യേശുദാസിനെ അറിയാത്തവരായി ആരുമുണ്ടാവില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിറയെ ഹിറ്റ് ഗാനങ്ങളാണ് വിജയ് നമുക്ക് സമ്മാനിച്ചത്. മാത്രമല്ല യേശുദാസ് എന്ന മഹാ ഗായകന്റെ നിഴലില്‍ ഒതുങ്ങാതെ സ്വന്തം നിലയില്‍ പേര് ഉണ്ടാക്കാനും വിജയ് യേശുദാസിന് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ നടന്ന രസകരമായ ഒരു അനുഭവം പങ്ക് വെയ്ക്കുകയാണ് വിജയ് യേശുദാസ്.
ജീവിതത്തില്‍ ഒരിക്കല്‍ അപ്പയുടെ (യേശുദാസ്) പേര് പറഞ്ഞ് രക്ഷപ്പെടേണ്ടി വന്നതാണ് ആ അനുഭവം .ഒരിക്കല്‍ ചെന്നൈ സിറ്റിയിലൂടെ ഡ്രൈവ് ചെയ്യുന്നതിനിടെ ഫോണില്‍ സംസാരിച്ചപ്പോള്‍ പൊലീസുകാരന്‍ പിടിച്ചു. ലൈസന്‍സ് നോക്കിയപ്പോള്‍ യേശുദാസ് എന്ന് കണ്ടു. ചോദിച്ചപ്പോള്‍ ഏന്‍ അപ്പാ താന്‍ എന്ന് മറുപടി നല്‍കി. ‘യേശുദാസ് സാര്‍ പയ്യനാ. പാത്ത് പോങ്ക സാര്‍’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതല്ലാതെ ഒരിക്കല്‍ പോലും താനായിട്ട് അച്ഛന്റ പേര് ഒരിടത്തും മിസ്യൂസ് ചെയ്തിട്ടില്ലെന്ന് വിജയ് പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments