25.9 C
Kollam
Monday, July 21, 2025
HomeEntertainmentCelebritiesഇവിടെ ഞാന്‍ പൊളി ആണ് ; 'മേക്കപ്പ് എങ്ങനെ ഉണ്ട് ചേട്ടാ' ; പുതിയ ഫോട്ടോഷൂട്ടുമായി...

ഇവിടെ ഞാന്‍ പൊളി ആണ് ; ‘മേക്കപ്പ് എങ്ങനെ ഉണ്ട് ചേട്ടാ’ ; പുതിയ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ അര്‍ഹാന്‍

നായികയായും സഹനടിയായുമെത്തി മലയാള പ്രേകഷകരുടെ ഇഷ്ട താരമായി മാറിയ അയലത്തെ പെണ്‍കുട്ടിയാണ് ശ്രിന്ദ അര്‍ഹാന്‍. ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്താണ് താരം മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, കുഞ്ഞിരാമായണം, 1983 തുടങ്ങിയ സിനിമകളില്‍ എല്ലാം മികച്ച പ്രകടനമാണ് ശ്രിന്ദ കാഴ്ചവെച്ചത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം മിന്നിതിളങ്ങുന്ന നടി സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ ഏറെ സജീവമാണ്.

ഇപ്പോഴിതാ ശ്രിന്ദയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
ശ്രിന്ദ തന്നെയായിരുന്നു തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് നടി. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. യുവ സംവിധായകന്‍ സിജു എസ് ബാവയുമായൊത്ത് തന്റെ രണ്ടാം വിവാഹ ജീവിതത്തിലേക്ക് കാല്‍വെപ്പ് നടത്തിയിരിക്കുകയാണ് ശ്രിന്ദ. മകന് വേണ്ടിയാണ് ഇനിയുളള തന്റെ ജീവിതമെന്ന് മുന്‍പ് ശ്രിന്ദ പറഞ്ഞിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പമുളള നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അപ്പോഴും ശ്രിന്ദ പറയുന്നു ‘ഇവിടെ ഞാന്‍ പൊളി ആണ് ചേട്ടാ .-‘

- Advertisment -

Most Popular

- Advertisement -

Recent Comments