ബോളിവുഡ് നടി കങ്കണ റണൗത്തിന് കോവിഡ് സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം പുറത്ത് വിട്ടത്. ഇതൊരു ചെറിയ പനി അല്ലാതെ മറ്റൊന്നുമല്ലെന്നും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുവെന്നേ ഉള്ളൂയെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.”കുറച്ച് ദിവസമായി കണ്ണുകളില്‍ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഹിമാചലിലേക്ക് പോകണം എന്നുണ്ടായിരുന്നതിനാല്‍ കൊവിഡ് പരിശോധന നടത്തി. ഇന്ന് പരിശോധനാ ഫലം പുറത്ത് വന്നു. ഞാന്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഞാന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്റെ ശരീരത്തില്‍ ഈ വൈറസ് ആഘോഷം നടത്തുകയായിരുന്നു എന്നതിനെ കുറിച്ച് ഒരു സൂചനയും തനിക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനെ തനിക്ക് നശിപ്പിക്കാനാവും എന്നറിയാം. നിങ്ങളാരും ഈ വൈറസ് നിങ്ങളെ കീഴടക്കാന്‍ അനുവദിക്കരുത്. നിങ്ങള്‍ അതിനെ ഭയപ്പെടുകയാണെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തും. വരൂ നമുക്ക് ഈ വൈറസിനെ തുരത്താം. ഇതൊരു ചെറിയ പനി മാത്രമാണ്. മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ആളുകളെ പേടിപ്പിക്കുന്നുവെന്ന് മാത്രം. ”ഹര ഹര മഹാദേവ് ” എന്നുമാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.