കോവിഡ് കാലത്ത് ജനങ്ങൾ രോഗത്തെ ഭയന്നും വരുമാന നഷ്‌ടം കൊണ്ടും വല്ലാതെ ബുദ്ധിമുട്ടുകയാണല്ലോ. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവരിൽ പാവപ്പെട്ടവനും പണക്കാരനുമെല്ലാമുണ്ട്. കലാരംഗത്തുളളവരും ഇങ്ങനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഷെയർ ചെയ്‌തിരിക്കുകയാണ് സംഗീതജ്ഞനായ പ്രകാശ് ഉളളിയേരി. ഒരു കാളയുമൊത്ത് ആളൊഴിഞ്ഞ തെരുവിൽ നിന്ന് നാദസ്വര വിദ്വാൻ ഭംഗിയായി വായിക്കുമ്പോൾ ആരും അദ്ദേഹം വായിക്കുന്നത് കേൾക്കാനോ തിരിഞ്ഞുനോക്കാനോ തയ്യാറാകുന്നില്ല. അദ്ദേഹം വായിയ്ക്കുന്നത് കേൾക്കാൻ കൂടെയുളള ആ കാള മാത്രം. ഏറെനാൾ സാധകം ചെയ്‌താൽ മാത്രമേ ഇങ്ങനെ വായിക്കാൻ കഴിയൂവെന്നും തനിക്കതറിയാം കാരണം തന്റെ അച്ഛൻ നാദസ്വര കലാകാരനായിരുന്നുവെന്നും പ്രകാശ് ഉളളിയേരി ഫേസ്‌ബുക്കിൽ വീഡിയോ ഷെയർ ചെയ്‌ത് പറയുന്നു.
കർണാടക സംഗീതത്തിന്റെ പിതാമഹനായ പുരന്തര ദാസൻ പതിനാറാം നൂറ്റാണ്ടിൽ രചിച്ച ‘ജഗദോദ്ധാരന എന്ന പ്രസിദ്ധമായ കൃതിയാണ് നാദസ്വര കലാകാരൻ വായിച്ചത്.
പ്രകാശ് ഉളളിയേരിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് ചുവടെ: