27.3 C
Kollam
Saturday, December 7, 2024
HomeMost Viewedഫേസ്ബുക്കും വാട്‌സാപ്പും ട്വിറ്ററും ഓർമ്മയാകുo ; നാളെ മുതൽ ഇന്ത്യയിൽ ലഭ്യമാകില്ല

ഫേസ്ബുക്കും വാട്‌സാപ്പും ട്വിറ്ററും ഓർമ്മയാകുo ; നാളെ മുതൽ ഇന്ത്യയിൽ ലഭ്യമാകില്ല

നാളെ മുതൽ വാട്‌സാപ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഹമാദ്ധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുളള അവസാനദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സാധിച്ചേക്കില്ല. കേന്ദ്രസർക്കാരിന്‍റെ പുതിയ നിർദേശ പ്രികാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം.

സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹഹിക്കുക, കണ്ടന്‍റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാത്രമല്ല, ഒ ടി ടികൾക്കും ഇത് ബാധകമാണ്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്‌തിരുന്നു.ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്‍റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ സമൂഹമാദ്ധ്യമ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments