തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു….സന്തോഷം- എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്.
റേഷന്‍ വാങ്ങാനായി സഞ്ചിയുമായി ക്യൂ നില്‍ക്കുന്നതാണ് ചിത്രം. അതിനു പിന്നാലെ താരത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ എത്തി. ഇന്നും റേഷന്‍കടയില്‍ പോവുന്നത് മാനക്കേടായി തെറ്റ് ധരിക്കുന്ന ചെറുപ്പക്കാര്‍ ഉണ്ട്,, താങ്കളെപ്പോലെ ഒരു സെലബ്രിറ്റി അതും ലുങ്കിയും ബനിയനുമിട്ട് തന്റെ അവകാശത്തിന് റേഷന്‍ കടയില്‍ പോയത് മുകളില്‍ പറഞ്ഞ ചെറുപ്പക്കാര്‍ക്ക് മാതൃകയാണ്- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
അതു കൂടാതെ ചില ആരാധകര്‍ സംശയവുമായി എത്തി. ആദ്യമായി റേഷന്‍ ലഭിക്കുന്നതാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്നും ഇതിന് മുന്‍പ് റേഷന്‍ കിട്ടിയിട്ടില്ലേ എന്നുമായിരുന്നു ഒരു ആരാധകന്റെ ചോദ്യം. പുതിയ വീടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ- എന്നായിരുന്നു താരത്തിന്റെ മറുപടി. മാസങ്ങള്‍ക്ക് മുന്‍പാണ് താരം പുതിയ വീട് പണിത് താമസം മാറിയത്.