25.9 C
Kollam
Wednesday, March 12, 2025
HomeEntertainmentCelebritiesനടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി ; സാമ്പത്തിക തട്ടിപ്പ് കേസ്

നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി ; സാമ്പത്തിക തട്ടിപ്പ് കേസ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍ ആണ് ഹാജരാക്കിയത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിന് നടിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ദില്ലി പോലീസ് അവശ്യപ്പെടും. നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നാല് പേരെയാണ് ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അറസ്റ്റ് ചെയ്തത്. വ്യവസായിയുടെ ഭാര്യയില്‍ നിന്ന് ഇരുന്നൂറ് കോടി രൂപ തട്ടിയെടുത്ത കേസില്‍ മക്കോക്ക ചുമത്തി ഇന്നലെയാണ് നടി ലീന മരിയ പോളിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയും ലീന മരിയ പോളിന്റെ പങ്കാളിയുമായ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ നിലവില്‍ ജയിലില്‍ ആണ് ഉള്ളത്. നിലവിൽ ഇരുവരുടെയും പേരില്‍ കോടികളുടെ പലതരം തട്ടിപ്പ് കേസുകളുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments