25.5 C
Kollam
Saturday, November 15, 2025
HomeEntertainmentMovies'പാപ്പരാസി'യെ രക്ഷിച്ച് കത്രീന കൈഫും അര്‍ജുന്‍ കപൂറും

‘പാപ്പരാസി’യെ രക്ഷിച്ച് കത്രീന കൈഫും അര്‍ജുന്‍ കപൂറും

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെയും നടന്‍ അര്‍ജുന്‍ കപൂറിന്റെയും സൗഹൃദം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാണ്. ഇന്‍സ്റ്റഗ്രം പോസ്റ്റുകളിലെ ഇരുവരും ഹാസ്യപരമായ കമന്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരു ‘പാപ്പരാസി’യെ അപകടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്ന താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

സോനം കപൂറിന്റെ ‘ദ സോയ ഫാക്ടര്‍’ കണ്ടിറങ്ങുന്നതിനിടെയാണ് താരങ്ങളെ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ പൊതിഞ്ഞത്. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ നിന്നിരുന്നത് കത്രീനയുടെ കാര്‍ മുന്നോട്ടെടുക്കുന്ന വഴിയിലായിരുന്നു. ഇതോടെ ഫോട്ടോഗ്രാഫറോട് ശ്രദ്ധിക്കാനായി അര്‍ജുനും കത്രീനയും പറയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് ഹോളിവുഡില്‍ ചര്‍ച്ച പടര്‍ന്നിരുന്നു.

അര്‍ജുന്‍ കപൂര്‍ തന്റെ രാഖി സഹോദരനാണെന്നും ‘ഷീല കി ജവാനി’യുടെ ചിത്രീകരണ വേളയിലാണ് രാഖി സഹോദരനാക്കിയതെന്നും കത്രീന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments