25 C
Kollam
Monday, July 21, 2025
HomeEntertainmentMoviesമേക്കപ്പില്ലാതെ തനി നാടന്‍ പെണ്‍കുട്ടിയായി കാറില്‍ ശാലിനി; കൈയില്‍ പിടിച്ചിരിക്കുന്ന ഫോണ്‍ കണ്ട് ഞെട്ടി സോഷ്യല്‍...

മേക്കപ്പില്ലാതെ തനി നാടന്‍ പെണ്‍കുട്ടിയായി കാറില്‍ ശാലിനി; കൈയില്‍ പിടിച്ചിരിക്കുന്ന ഫോണ്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ച് സിനിമ വിട്ടു പോയെങ്കിലും നടി ശാലിനിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ബേബി ശാലിനിയായും പിന്നീട് അനിയത്തി പ്രാവ്, നിറം എന്നീ സൂപ്പര്‍ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് എന്നെന്നും പ്രിയങ്കരിയാണ് ശാലിനി. സിനിമാ രംഗത്ത് നിറ സാന്നിധ്യമായിരുന്ന താരത്തോടുള്ള സ്നേഹം എവിടെ വച്ച് കണ്ടാലും മലയാളികള്‍ പ്രകടിപ്പിക്കാറുണ്ട്. അനൗഷ്‌ക ആദ്വിക്ക് എന്നിങ്ങനെ രണ്ടു മക്കളാണ് ശാലിനി -അജിത്ത് ദമ്പതികള്‍ക്കുള്ളത്. ഇടയ്‌ക്കൊക്കെ ഇവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശാലിനി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മകന്‍ ആദ്വിക്കിനൊപ്പമുള്ള ശാലിനിയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടയ്ക്ക് ഒരു ആരാധകന്‍ പകര്‍ത്തിയതാണ് ഈ ചിത്രം.

മേക്കപ്പൊന്നുമില്ലാതെ കെയ്യില്‍ ഒരു പഴയ മോഡല്‍ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയെയാണ് ഫോട്ടോയില്‍ കാണുന്നത്. സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ശാലിനി ഉപയോഗിക്കുന്ന പഴയ ഫീച്ചര്‍ ഫോണ്‍ ആണെന്നത് ആരാധകര്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്. ശാലിനി മാത്രമല്ല നടന്‍ അജിത്തും ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കില്ലാറത്രെ.

- Advertisment -

Most Popular

- Advertisement -

Recent Comments