30.4 C
Kollam
Wednesday, January 15, 2025
HomeEntertainmentMoviesനിങ്ങള്‍ നാളെ തിയേറ്ററിലെത്തുമ്പോള്‍ അദ്ഭുതം എന്ന് തോന്നിപ്പിക്കുന്ന ഇമോജി ഇടാന്‍ മറക്കേണ്ട ; സെയ്...

നിങ്ങള്‍ നാളെ തിയേറ്ററിലെത്തുമ്പോള്‍ അദ്ഭുതം എന്ന് തോന്നിപ്പിക്കുന്ന ഇമോജി ഇടാന്‍ മറക്കേണ്ട ; സെയ് റാ’ ബ്രഹ്മാണ്ഡ ചിത്രം നാളെ തിയേറ്ററുകളിലെത്തുന്നുണ്ട്….

ആകാശത്ത് എത്ര നക്ഷത്രങ്ങളുണ്ട്? ഒന്നെണ്ണി നോക്കിയാലോ? ഒന്ന്, രണ്ട്, മൂന്ന്, പത്ത്, ഇരുപത്, നാല്‍പത്, അന്‍പത്…അയ്യോ…എണ്ണാന്‍ പറ്റുന്നില്ലേ! എങ്കില്‍ ഇങ്ങു തെലുങ്കില്‍ ഒരു നക്ഷത്രമേ ഉള്ളൂ ആ നക്ഷത്രത്തിന്റെ പേര് ചിരഞ്ജീവി. ആ മെഗാ വാട്ട് നക്ഷത്രത്തിന്റെ ഒരു ബ്രഹാമാണ്ഡ ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പേര് ‘സെയ് റാ നരസിഹ റെഡ്ഡി’. ലോകമെമ്പാടുമുള്ള ചിരഞ്ജീവി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ബാഹുബലിയുടെ റെക്കോര്‍ഡ് കളക്ഷന്‍ തകര്‍ക്കുമെന്ന് ഇന്ത്യന്‍ സിനിമാ രംഗം ഉറ്റുനോക്കുന്ന ചിത്രം.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ് സെയ്‌റാ..

250 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിരഞ്ജീവിയുടെ 151ാമത് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമ്ന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ആര്‍ രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ബോളിവുഡ് കീഴടക്കിയ അമിത് ത്രിവേദിയാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments