25.6 C
Kollam
Tuesday, January 21, 2025
HomeEntertainmentMoviesഇത് സില്‍ക്ക് സ്മിതയുടെ പുനര്‍ജന്മമോ?? സോഷ്യല്‍ മീഡിയ തിരയുന്ന ഈ പെണ്‍കുട്ടി ആരാണ്....

ഇത് സില്‍ക്ക് സ്മിതയുടെ പുനര്‍ജന്മമോ?? സോഷ്യല്‍ മീഡിയ തിരയുന്ന ഈ പെണ്‍കുട്ടി ആരാണ്….

സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിത വിട വാങ്ങിയത്. 1980-90 കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിദ്ധ്യമായിരുന്നു സില്‍ക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു. രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍ അടക്കമുളള നടന്മാര്‍ക്കൊപ്പവും സ്മിത വേഷമിട്ടു. എന്നാല്‍ സിനിമയെയും ഈ ലോകത്തേയും വി്ട്ട് 36-ാം വയസില്‍ ആത്മഹത്യയിലൂടെ  സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു..
എന്നാലിതാ ഇപ്പോള്‍ സില്‍ക്ക് സ്മിത വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു ടിക്ടോക് വീഡിയോയിലൂടെയാണ് സ്മിത വൈറല്‍ ഹിറ്റാകുന്നത്. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ. ചിലര്‍ സ്മിത പുനര്‍ജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments