24.7 C
Kollam
Saturday, November 15, 2025
HomeEntertainmentMoviesബിഗില്‍ ട്രെയിലര്‍; യൂടൂബില്‍ മാത്രം കണ്ടത് 20 മില്യണിലധികം ആരാധകര്‍

ബിഗില്‍ ട്രെയിലര്‍; യൂടൂബില്‍ മാത്രം കണ്ടത് 20 മില്യണിലധികം ആരാധകര്‍

വിജയ് ചിത്രം ബിഗിലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദീപാവലി റിലീസൊരുങ്ങുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമായിരുന്നു. ഇപ്പോഴിതാ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. കഴിഞ്ഞ ദിവസമാണ് ട്രെയിലര്‍ പുറത്ത് വന്നത്. യൂടൂബില്‍ ഇതുവരെ മില്യണ്‍കണക്കിന് ആളുകളാണ് ട്രെയിലര്‍ കണ്ടുകഴിഞ്ഞത്.

വിജയുടെപഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണം. കൂട്ടത്തില്‍ എങ്ക ആട്ടം വെറിത്തനമായിരിക്കുമെന്ന ഡയലോഗിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments