29 C
Kollam
Sunday, December 22, 2024
HomeEntertainmentMoviesവിവാഹം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെ ; കാജല്‍ അഗര്‍വാള്‍

വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെ ; കാജല്‍ അഗര്‍വാള്‍

തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രഭാസിനെയാണെന്ന് തുറന്ന് പറഞ്ഞ് കാജല്‍ അഗര്‍വാള്‍. ഒരു ടിവി പ്രോഗ്രാമിനിടയിലാണ് നടിയുടെ തുറന്നു പറച്ചില്‍. പ്രഭാസും അനുഷ്‌കയുമായുള്ള പ്രണയ ഗോസിപ്പുകളെ പറ്റി നടി മറുപടി പറയുന്നതിങ്ങനെ; – അനുഷ്‌ക സുന്ദരിയും കഴിവുള്ള അഭിനേത്രിയുമാണ്. പ്രഭാസും അനുഷ്‌കയും സുഹൃത്തുക്കള്‍ മാത്രമാണ്. ഇവരില്‍ ആരെങ്കിലും വിവാഹം ചെയ്യുന്നത് വരെ ഗോസിപ്പ്് തുടര്‍ന്ന് കൊണ്ടിരിക്കും’. എന്നാല്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്‍പങ്ങളുണ്ടെന്നും , സ്‌നേഹം കരുതല്‍ എന്നിവയ്‌ക്കൊപ്പം ആത്മീയതയിലും താല്‍പര്യമുള്ള വ്യക്തിയായിരിക്കണമെന്നും കാജല്‍ പറയുന്നു. സിനിമയില്‍ ആരെ വിവാഹം ചെയ്യാനാണ് താല്‍പര്യമെന്ന് അവതാരക ചോദിച്ചപ്പോള്‍ പ്രഭാസിന്റെ പേരാണ് കാജല്‍ പറഞ്ഞത്. കാരണം എന്തെന്ന് ചോദിക്കരുതെന്നും നടി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments