ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം-പാര്‍വതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. സ്‌റ്റൈലിന്റെ കാര്യത്തില്‍ താനും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് ഇവിടെ മാളവിക. ഇന്‍സ്റ്റാഗ്രാമില്‍ മാളവിക പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറുകയാണ്.
നേരത്തെ അമ്മ പാര്‍വതിയ്ക്കൊപ്പം നില്‍ക്കുന്ന മാളവികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മാളവികയുടെ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് താരപുത്രി സിനിമയിലേക്ക് വരുമോ എന്ന് ജയറാമിനോട് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഉടനെ അരങ്ങേറ്റം ഉണ്ടാവുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.