ആശ്രാമം മൈതാനിയിലെ പ്രൊഫ. മായാവാക്കിയുടെ ഹരിത നഗരം പദ്ധതി ഏറെ ശ്രദ്ധേയമാകുന്നു. വനവൽക്കരണം ജനകീയമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ പ്രദേശത്തും തനതായി വളരുന്ന സസ്യങ്ങൾ തെരഞ്ഞെടുത്താണ് നട്ടുപിടിപ്പിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയിരുന്നു പ്രൊഫ. മായാ വാക്കിയുടെ ഫോറസ്റ്റ് നടപ്പിലാക്കുന്നത്.
കെ- ഡിസ്ക്, ജില്ലാ ഭരണകൂടം, കൊല്ലം കോർപ്പറേഷൻ, സംസ്ഥാന വനം വകുപ്പ്, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഹരിത നഗരം പദ്ധതി ആവിഷ്ക്കരിച്ചത്. ഉദ്ഘാടനം മുകേഷ് എംഎൽഎ ആയിരുന്നു.
ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ വൃക്ഷത്തൈകൾ നട്ടു. ഈ സൂക്ഷ്മ വനം പ്രൊഫ. അകിരാ മിയാവാക്കിയാണ് ആവിഷ്കരിച്ചത്.
അത് വനവൽക്കരണ ത്തിലേക്ക് മാർഗദർശിയായി.
20 സെൻറ് സ്ഥലം ആണ് ഹരിത നഗരം പദ്ധതിക്കായി എടുത്തിട്ടുള്ളത്. ഓരോ പ്രദേശത്തും തനതായി വളരുന്ന 3205 സസ്യങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചിട്ടുള്ളത്. പക്ഷികൾക്കും മറ്റ് ചെറു ജീവികൾക്കും വേണ്ടി 10 ശതമാനത്തിൽ താഴെ പഴങ്ങൾ കായ്ക്കുന്ന വിദേശ വൃക്ഷത്തൈകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മണ്ണിൽ രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. ജൈവവസ്തുക്കൾ ആവശ്യാനുസരണം ചേർത്ത് ഫലഭൂയിഷ്ഠമാക്കിയ ശേഷമാണ് സസ്യങ്ങൾ നട്ടുപിടിപ്പിച്ചത്. ഇവിടെ പ്രകൃതിയുടെ സ്വാഭാവികമായ കീടനിയന്ത്രണ രീതിയാണ് നടപ്പാക്കുന്നത്. ചുറ്റും കമ്പിവേലി നിർമ്മിച്ചാണ് വൃക്ഷത്തൈകൾ പരിപാലിക്കുന്നത്. താല്പര്യമുള്ള ആർക്കും കുറഞ്ഞത് 50 സ്ക്വയർഫീറ്റ് സ്ഥലത്തിൽ ഒരു സ്വാഭാവിക വനം നിർമ്മിക്കാവുന്നതാണ്.
അങ്ങനെ പ്രകൃതിയെ കാത്തുസൂക്ഷിക്കാനും ഹരിതവിപ്ലവവും കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുമാണ് ഇതിലൂടെ സന്ദേശമായി നൽകുന്നത്.
ഹരിത നഗരത്തിന്റെ നിർവ്വഹണം ഡി റ്റി പി സി കൊല്ലം നേച്ചേഴ്സ് ഗ്രീൻ ഗാർഡൻ ഫൗണ്ടേഷൻ കൾച്ചറൽ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡും ഇൻവീസ് മൾട്ടി മീഡിയ പ്രൈവറ്റ് ലിമിറ്റഡുമാണ്.