കേരളത്തില്‍ ബിജെപിയില്‍ അടിപൊട്ടുന്നു. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടിട്ടും സുരേന്ദ്രന്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്റെ ഈ ധൃതിപിടിച്ചുള്ള നീക്കം.
ഇതോടെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ വന്നിട്ടും ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ പരസ്യമാവുകയാണ്. നാളെ കേരളത്തിലെത്തുന്ന മോദി ശോഭ ഉന്നയിച്ച പ്രശ്നങ്ങള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യും .
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണം പൊതുവേദിയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍ . കഴിഞ്ഞയാഴ്ചയാണ് ബി.ജെ.പി ഭാരവാഹി യോഗത്തില്‍ പങ്കെടുത്തത്. അന്ന് സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയിരുന്നു.
ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലൊന്നും വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ ചോദ്യത്തോടുള്ള മറുപടി.
ഒരുസമയത്ത് ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും കെ. സുരേന്ദ്രന് അധ്യക്ഷസ്ഥാനം നല്‍കിയ ബി.ജെ.പി ശോഭ സുരേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി പുരുഷ മേധാവിത്വത്തിന് അവസരം ഒരുക്കുകയായിരുന്നു. താനൊരു സ്ത്രീ ആയതുകൊണ്ടാണ് തഴയപ്പെട്ടതെന്ന് അന്ന് ശോഭാ സുരേന്ദ്രന്‍ പല പ്രവര്‍ത്തകരോടും പരസ്യമായി ആവര്‍ത്തിച്ചിരുന്നു.
കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെയാണ് ശോഭ പൊതുപരിപാടികളില്‍ പങ്കെടുക്കാതെ വിട്ടു നിന്നത്.