29 C
Kollam
Sunday, December 22, 2024
HomeLifestyleവേനലില്‍ നമുക്ക് കഴിയ്ക്കേണ്ട പഴവര്‍ഗങ്ങളെ കുറിച്ചൊന്നറിയാം ##

വേനലില്‍ നമുക്ക് കഴിയ്ക്കേണ്ട പഴവര്‍ഗങ്ങളെ കുറിച്ചൊന്നറിയാം ##

കേരളത്തില്‍ വേനല്‍ ചുട്ടുപൊള്ളുകയാണ്. വേനല്‍ കടുത്ത സാഹചര്യത്തില്‍ ദാഹവും ക്ഷീണവും ഏറി മലയാളികള്‍ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. ദിനം പ്രതി വേനല്‍ ചൂട് ഏറുന്നതോടെ മനസ്സും ശരീരവും തണുപ്പിക്കാന്‍ പഴച്ചാറുകളും ഇളനീരിനെയും ആശ്രയിക്കുകയാണ് ഇവര്‍. ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങള്‍ ആണ് നാം കഴിക്കേണ്ടത്. ഓരോ സീസണിലും ലഭ്യമാകുന്ന അഞ്ചു പഴങ്ങള്‍ എന്തൊക്കെ എന്ന് നമുക്ക് ഒന്ന് മനസ്സിലാക്കാം…..
തണ്ണിമത്തന്‍
പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാം ഉള്‍പ്പെടുന്ന തണ്ണിമത്തനില്‍ 94 ശതമാനവും വെള്ളം ആണ്. വേനല്‍ക്കാലത്ത് കഴിക്കാന്‍ മികച്ച പഴം ഇതിലും വേറൊന്ന് ഇല്ല. മാത്രമല്ല കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീന്‍ ധാരാളമുള്ള തണ്ണിമത്തന്‍ ഹൃദയാരോഗ്യവും നല്‍കുന്നുവെന്നത് ശാസ്ത്രപഠനങ്ങളും തെളിയിക്കുന്നു.

മാമ്പഴം

ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടം എറെ ഉള്ളതും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം നിരവധി രോഗങ്ങളില്‍ നിന്നും നമുക്ക് സംരക്ഷണമേകുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതല്‍ അര്‍ബുദം വരെ തടയാന്‍ മാമ്പഴത്തിനു കഴിയും. ഈ വേനല്‍ക്കാലത്ത് ദാഹശമനിക്കായി മാമ്പഴം കൂടിയാകട്ടെ.
മള്‍ബറി

ആരോഗ്യ ഗുണങ്ങളുടെ കലവറ തന്നെയാണ് മള്‍ബറിപ്പഴങ്ങള്‍. ആന്റിഓക്സിഡന്റായ ആന്തോസയാനിന്‍, അര്‍ബുദം പ്രതിരോധിക്കുന്ന റെസ്വെറാട്രോള്‍ ഇവയും മള്‍ബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മള്‍ബറി ദഹനത്തിനും ഏറെ സഹായകമാണ്.

ഞാവല്‍പ്പഴം

ഇരുമ്പ്, കാല്‍സ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയ ഞാവല്‍പ്പഴം വേല്‍ക്കാലത്തു കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല പഴമാണ്. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു, നേത്രാരോഗ്യം ഏകുക മാത്രമല്ല ഹൃദയാരോഗ്യത്തിനും ഞാവല്‍പ്പഴം മികച്ചു തന്നെ നില്‍ക്കുന്നു.

തയ്ക്കുമ്പളം

മസ്‌ക് മെലണ്‍ എന്നാണ് തയ്ക്കുമ്പളം പാശ്ചാത്യ രാജ്യങ്ങളില്‍ അറിയപ്പെടുന്നത്. ഈ വേനല്‍ക്കാലത്തു കഴിക്കാന്‍ യോജിച്ച പഴമാണ് ഇത്. ഫ്രൂട്ട്‌സ് ഷോപ്പുകളില്‍ ധാരാളമായി ലഭിക്കുന്ന ഈ പഴവര്‍ഗ്ഗത്തില്‍

ജീവകം സി ധാരാളം അടങ്ങിയിരിക്കുന്നു.മാത്രമല്ല തയ്ക്കുമ്പളം സാലഡില്‍ ചേര്‍ത്തും ഷേക്ക് രൂപത്തിലും കഴിക്കാം.

ഈ അഞ്ചു നാട്ടു പഴങ്ങള്‍ ഈ വേനല്‍ക്കാലത്തു ആസ്വദിച്ചു കഴിക്കാവുന്നതാണ്. ശരീരം തണുപ്പിക്കുന്നതോടൊപ്പം ആരോഗ്യമേകാനും ഇവ അത്യുത്തമം തന്നെ.

- Advertisment -

Most Popular

- Advertisement -

Recent Comments