25.4 C
Kollam
Sunday, September 8, 2024
HomeLifestyleFoodഅന്ധതക്ക് കാരണമാകും ; കാപ്പി കുടി അമിതമായാൽ

അന്ധതക്ക് കാരണമാകും ; കാപ്പി കുടി അമിതമായാൽ

ദിവസവും വന്‍തോതില്‍ കഫീന്‍ ശരീരത്തിലെത്തുന്നത് കാരണം ഗ്ലോക്കോമ വളരെ വേഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. ജനിതക തകരാര്‍, കണ്ണിന് അതീവ സമ്മര്‍ദം നല്‍കല്‍ എന്നിവ കാരണമായുണ്ടാകുന്ന ഗ്ലോക്കോമയേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ ഇങ്ങനെയുണ്ടാകുന്നു. ഒപ്താല്‍മോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൗണ്ട് സീനായിയിലെ ഇകാന്‍ സ്‌കൂള്‍ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഗ്ലോക്കോമയുമായി ഭക്ഷണശീലത്തിന് ബന്ധമുള്ളതായി ആദ്യമായാണ് കണ്ടെത്തിയത്. ഗ്ലോക്കോമയുള്ളവര്‍ കഫീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറക്കണമെന്ന നിര്‍ദേശം ഇനി ഡോക്ടര്‍മാര്‍ക്ക് നടത്താം. അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലും അന്ധതയിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ് ഗ്ലോക്കോമ. 480 മില്ലിഗ്രാമിലധികം കഫീന്‍ ദിവസവും ശരീരത്തിലെത്തിയാലാണ് ഗ്ലോക്കോമയിലേക്ക് നയിക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments