സ്വകാര്യ ആശുപത്രികളിൽ തൊണ്ണൂറ്റി ഒന്‍പത് ശതമാനത്തിലധികവും വ്യാപരകേന്ദ്രങ്ങളാകുന്നു. എത്തിക്സിനു തന്നെ അപമാനമാകുന്നു. ചെറിയ രോഗത്തിനു പോലും അനാവശ്യ പരിശോധനകളും തുടര്‍ന്ന് രോഗിയെ ഭയപ്പെടുത്തലിനും വിധേയമാകുന്നു. പ്രത്യേകിച്ചും ഹൃദയസംബന്ധമായ വിഷയങ്ങളില്‍. ശാസ്ത്രം പുരോഗമിക്കുന്നു എന്നത് ശാശ്വത സത്യമാണ്. അതില്‍ നിന്നും രോഗങ്ങള്‍ക്കുള്ള നൂതന ചികിത്സകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ഏതു രംഗത്തും എടുത്തുപറയാവുന്നതാണ്. എന്താണിതിനു കാരണം?കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍ രോഗികളായി എത്തുന്നവര്‍ക്കും ഇതില്‍ ഒരു കണക്കിനു പങ്കില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ചെറിയ പനി വന്നാല്‍ പോലും സാധാരണക്കാരായിട്ടുള്ളവര്‍ പോലും ഇന്ന് അഭയം പ്രാപിക്കുന്നത് പേരുകേട്ട മള്‍ട്ടി സംവിധാനമുള്ള ആശുപത്രികളെയാണ്. അവിടെ ചികിത്സിച്ചെങ്കിലെ രോഗിക്ക് മന:ശാന്തി കിട്ടുകയുള്ളൂ.ഇത് ആശുപത്രിക്കാര്‍ക്ക് ഒരു ഇര അകപ്പെട്ട പ്രതീതിയാണ് ലഭിക്കുന്നത്. ആശുപത്രിയിലെ അന്വേഷണ കൗണ്ടര്‍ മുതല്‍ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ വരെ ഈ സന്ദര്‍ഭം കച്ചവടവത്കരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നത് പറയാതെ നിര്‍വ്വാഹമില്ല.
ഒരു രോഗി വായുവിന്റെ അസുഖമായി ഒരുപക്ഷെ, ഇത്തരം ആശുപത്രികളില്‍ എത്തപ്പെട്ടാല്‍ അല്ലെങ്കില്‍ വായു ഇരുന്നു അല്പം നെഞ്ചു വേദന അനുഭവപ്പെട്ടു ചികിത്സാര്‍ഥം എത്തിയാല്‍, രോഗിയുടെ ഗതി അധോഗതിയായത് തന്നെ.
ആദ്യം ചികിത്സയ്ക്കായി രക്തം, രക്തസമ്മർദ്ദം, പ്രമേഹം എന്നിങ്ങനെയുള്ള പരിശോധനകള്‍ക്ക് രോഗിയെ വിധേയമാക്കും.ഇതില്‍ ഏതെങ്കിലും ഒന്നില്‍ അല്പം വ്യത്യാസം കണ്ടാല്‍ ഇസിജി, ടിഎംടി, എക്കോ തുടങ്ങിയവയും കൂടാതെ, രോഗിയുടെ സാമ്പത്തികസ്ഥിതി മനസിലാക്കി ആഞ്ചിയോഗ്രം തുടങ്ങിയവയ്ക്കും വിധേയമാക്കും.ആഞ്ചിയോഗ്രാമില്‍ ഹൃദയത്തിന്റെ പ്രധാന ധമനികളില്‍ ഏതെങ്കിലും ഒന്ന് ചുരുങ്ങിയാലോ അല്ലെങ്കില്‍ ബ്ലോക്ക് ഉണ്ടെന്നു കണ്ടെത്തിയാലോ അത് പിന്നെ ആഞ്ചിയോ പ്ലാസ്റ്റിറ്റിയിലാകും കൊണ്ടെത്തിക്കുന്നത്. ധമനികള്‍ ചുരുങ്ങിയാലോ ഒന്നില്‍ കൂടുതല്‍ ബ്ലോക്കുകള്‍ കണ്ടാലോ പിന്നെ ബൈപാസ് സര്‍ജ്ജറിയ്ക്ക് വിധേയമാക്കുകയാണ് പതിവ്.
ആഞ്ചിയോ പ്ലാസ്റ്റിക് “സ്റ്റെന്‍ത്”ആണ് ഉപയോഗിക്കുന്നത്. ബ്ലോക്കായ ഭാഗത്ത് സ്റ്റെൻത് ഘടിപ്പിച്ച് രക്തയോട്ടം സുഗമമാക്കുകയെന്നാണ് വെയ്പ്. ഇത് തീര്‍ത്തും ആവശ്യമാണെങ്കില്‍ രോഗിയില്‍ ചെയ്യേണ്ട എന്നല്ല പറയുന്നത് ; ചെയ്യണം. പക്ഷെ മിക്കപ്പോഴും അത് വേണ്ടാത്ത അവസരത്തില്‍ പോലും അത്തരം ചികിത്സാ രീതികളാണ് മിക്ക ഹൃദ്രോഗ ചികിത്സാ ആശുപത്രികളും അവലംബിക്കുന്നത്. പിന്നെ, ചില ഡോക്റ്റര്‍മാര്‍ ആഞ്ചിയോഗ്രം ചെയ്യുമ്പോള്‍ രോഗികളെ ഭയപ്പെടുത്തുന്നതും ശ്രദ്ധേയമാണ്.ഞരമ്പിലൂടെ ” ഡൈ” കയറ്റിവിടുമ്പോള്‍ മോണിട്ടറില്‍ തെളിയുന്ന രീതിയുടെ അടിസ്ഥാനത്തിലാണ് ബ്ലോക്കിന്റെ നിര്‍ണ്ണയം ഉണ്ടാകുന്നത്. ആധുനിക ചികിത്സ ആയതുകൊണ്ട് ചികിത്സയ്ക്ക് വിധേയമാകുന്ന രോഗിയെ ബോധം കൊടുത്തേണ്ട ആവശ്യമില്ല. ഒരു വേദനയും ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ” ഡൈ” യുടെ സഞ്ചാരത്തിന്റെ അടിസ്ഥാനത്തില്‍ രോഗിയുടെ ധമനിയുടെ ബ്ലോക്ക് മോണിട്ടറില്‍ ഡോക്ട്ടര്‍ക്ക് തത്സമയം തന്നെ കാണിച്ചു കൊടുക്കാം എന്നതും ശ്രദ്ധേയമാണ്. ചിലപ്പോള്‍ ബ്ലോക്കിന് പകരം ചിലര്‍ക്കു ധമനികള്‍ കുറച്ച് ചുരുങ്ങിയതായി കാണാം. ഇത്കൊണ്ട് ആരോഗ്യമുള്ള ഒരാളിന്റെ ഹൃദയ ധമനികളുമായി താരതമ്യം ചെയ്ത് ഡോക്ടർ രോഗിയെ ഭയപ്പെടുത്തുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. ഭയന്ന രോഗിയുടെ മാനസികാവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ? ആ രോഗി പിന്നെ സ്വാഭാവികമായി മാനസികാഘാതത്തിലാവുകയും ഒടുവില്‍ ഏതു ചികിത്സയ്ക്കും തയ്യാറായി കാണുന്നതുമാണ് പതിവ്.പിന്നെ അടുത്തതായുള്ള ചോദ്യം ആഞ്ചിയോ പ്ലാസ്റ്റി ഒഴുവാക്കിയിട്ടു “ബൈപാസ് സര്‍ജറി” ചെയ്യുന്നതിനെപ്പറ്റിയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബൈപാസ് സര്‍ജ്ജറി നടത്താന്‍ രോഗിയെ പിന്നെ പ്രേരിതമാക്കും. ഇവിടെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. യഥാര്‍ത്ഥ ത്തില്‍ പരിശോധനയുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കേണ്ടതിനു പകരം രോഗിയില്‍ തന്നെ ആദ്യം അറിയിച്ച് രോഗിയെ ഭയപ്പെടുത്തുന്നതാണ്. ഈ പറഞ്ഞത് ഒന്നും ഒരു കെട്ടു കഥയല്ല. യാഥാര്‍ഥ്യമാണ്. ഇത്തരം ഒരുപാട് അനുഭവസ്തരുമായി ബന്ധപ്പെടാനും കാര്യങ്ങള്‍ മനസിലാക്കാനും ഈ ലേഖകന് കഴിഞ്ഞിട്ടുണ്ടെന്നുള്ളത് എടുത്തു പറയത്തക്ക പ്രത്യേകതയാണ്. ആഞ്ചിയോഗ്രം, ആഞ്ചിയോപ്ലാസ്ടി, ബൈപാസ് സര്‍ജറി എന്നിവയ്ക്ക് പല ആശുപത്രികളും തോന്നിയ രീതിയിലാണ് തുക ഈടാക്കുന്നത്. ചിലര്‍ ബൈപാസ് സര്‍ജറിക്ക് “ഓഫര്‍” പോലും അതായത് ഡിസ്കൗണ്ട് പോലും വെച്ചിട്ടുണ്ടെന്നുള്ളതാണ് വിരോധാഭാസം. ഇത് ഹൃദയത്തിന്റെ കാര്യം മാത്രമാണ്. ഇവിടെ ലക്ഷങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ രോഗിക്കുണ്ടാവുന്ന പിന്നീടുള്ള അവസ്ഥ ജീവശ്ചവത്തിന്റെതാണ്.എന്നാല്‍, ഇതൊന്നും വേണ്ടെന്ന അഭിപ്രായമില്ല. ബൈപാസ് സര്‍ജറി തീർത്തും അനിവാര്യമെന്ന് കണ്ടാല്‍ മാത്രമേ അതിനു ഒരുമ്പെടാവൂ. … അല്ലാതെ, സാമ്പത്തികം മാത്രം ലക്ഷ്യമിട്ട് മരുന്നുകൊണ്ട് പല അസുഖവും മാറ്റാമെന്നിരിക്കെ ഇത്തരം നടപടി സ്വീകരിക്കുന്നത് തീര്‍ത്തും അഭിലഷണീയമല്ല. കോടികള്‍ മുടക്കി വമ്പന്‍ ആശുപത്രികള്‍ നിര്‍മ്മിക്കുമ്പോള്‍, അതോടൊപ്പം സ്പെഷ്യലിസ്റ്റുകളായ ഡോക്ടര്‍മാരെ വിലയ്ക്ക് വാങ്ങുമ്പോള്‍ ഡോക്ടര്‍മാര്‍ ആശുപത്രിയോട് അല്‍പ്പമെങ്കിലും കൂറ് കാണിക്കേണ്ടേ? ഇനി ബാക്കിയുള്ള രോഗങ്ങളുടെയും കാര്യം മറിച്ചല്ല. അതും ഇങ്ങനെ തന്നെ. അല്ലെങ്കില്‍, ഇതിനപ്പുറമാണ്.ആശുപത്രികള്‍ തടിച്ച് കൊഴുക്കുമ്പോള്‍ രോഗികള്‍ക്ക് പുല്ലു വില പോലും കല്‍പ്പിക്കാതെ, അവരെ വിലപേശി പണം കൊയ്യുന്ന ഇത്തരം ആശുപത്രികള്‍ക്കെതിരെ ശബ്ദ്ദിക്കാൻ ആരാണിവിടുള്ളത്? ഒരു രോഗമില്ലാത്ത രോഗിയുടെ മരണം ഏതൊരു ആശുപത്രിക്കും നിസ്സാരമാണ്. മരിച്ചു കിടന്നാല്‍ പോലും രണ്ടും മൂന്നും ദിവസം വെന്റിലേറ്ററില്‍ ആ മൃതദേഹം വെയ്ക്കുന്നത് അതിനു ഒരു ഉദാഹരണം മാത്രമാണ്!