28.1 C
Kollam
Tuesday, July 23, 2024
HomeLifestyleHealth & Fitnessഗുണനിലവാരം കുറഞ്ഞ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നു

ഗുണനിലവാരം കുറഞ്ഞ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭമാകുന്നു

ഓണത്തോടുനബന്ധിച്ച് വിപണി സജീവമായ സാഹചര്യത്തില്‍ ഗുണനിലവാരം കുറഞ്ഞ 40-ല്‍ പരം വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ വിപണയില്‍ സുലഭമാകുന്നു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം ലംഘിച്ച ബ്രാന്‍ഡുകളാണ് വിപണിയില്‍ സജീവമായിരിക്കുന്നത്. വിലകുറവാണെന്നിരിക്കെ ഉപഭോക്താക്കള്‍ ഇതുവാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥ വെളിച്ചെണ്ണയേക്കാള്‍ ഗുണമേന്‍മ ഉള്ളതും വില തുച്ഛവുമാണെന്ന വ്യാജ പരസ്യം നല്‍കിയാണ് ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്.

മൊത്തവ്യാപരാ കേന്ദ്രങ്ങളിലും മറ്റ് കടകളിലും ഇത് സുലഭമാണ്. പാമോയില്‍ തുടങ്ങി അറിയപ്പെടാത്ത മറ്റു പല ഉല്‍പ്പന്നങ്ങളും ചേര്‍ത്ത് വിപണിയിലെത്തുന്ന വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ചാണ് വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സജീവമാകുന്നത്.

താരതമ്യേന വില കുറവായതിനാല്‍ ഉപഭോക്താക്കള്‍ ഈ വെളിച്ചെണ്ണ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയും ഉരുക്കു വെളിച്ചെണ്ണയും നിലവില്‍ ഉള്ളപ്പോള്‍ വില താരതമ്യേന കൂടുതലാണെന്നുള്ളതാണ് ഉപഭോക്താക്കളെ വ്യാജ വെളിച്ചെണ്ണ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. നിങ്ങള്‍ വിലകുറവാണെന്ന് തെറ്റിധരിച്ച് വ്യാജ വെളിച്ചെണ്ണ വാങ്ങി ആരോഗ്യത്തിന് ഹാനീകരമാം വിധം ഉപയോഗിക്കാതെ ഇനിയെങ്കിലും ശുദ്ധ വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ! കേരഫെഡ് പോലുള്ള നിര്‍മ്മിതി കേന്ദ്രങ്ങള്‍ ഏറെ ഗുണകരവും മേന്‍മയില്‍ മികച്ചതുമാണെന്നത് വിസ്മരിക്കുന്നില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments