25.8 C
Kollam
Sunday, November 16, 2025
HomeLifestyleHealth & Fitnessകോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി ആദ്യമായി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണ്.

കഴിഞ്ഞ ദിവസം പാലത്തിങ്ങല്‍ പ്രദേശത്തെ വീടിനോട് ചേര്‍ന്നുള്ള ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് പക്ഷി പനി സംശയിച്ച ഫാം ഉടമ കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. മൂന്നെണ്ണം അയച്ചതില്‍ രണ്ട് സാമ്പിളുകളും പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments