29 C
Kollam
Friday, March 29, 2024
HomeNewsജമ്മു കശ്മീര്‍ റോഷ്‌നി ആക്ട് ; ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇല്ലാതാക്കാന്‍ പാക് സഹായത്തോടെ ജിഹാദി...

ജമ്മു കശ്മീര്‍ റോഷ്‌നി ആക്ട് ; ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇല്ലാതാക്കാന്‍ പാക് സഹായത്തോടെ ജിഹാദി സംഘങ്ങള്‍ ദുരുപയോഗം ചെയ്തു; പിന്തുണച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കോലാഹലങ്ങള്‍ കെട്ടടങ്ങും മുമ്പ് ജിഹാദികള്‍ നേതൃത്വം കൊടുത്ത ജമ്മുകാശ്മീരിലെ ‘ഭൂമി കൈയേറ്റ കുംഭകോണം’ – സമീന്‍ ജിഹാദ് വീണ്ടും ചൂടുള്ള ചര്‍ച്ചയാകുന്നു.

പാകിസ്താനില്‍ നിന്നുമുള്ള ഭീകരര്‍ നല്‍കിയ സഹായത്തോടെ ജമ്മുകശ്മീരിന്റെ ജനസംഖ്യ മതപരമായി മാറ്റുന്നതിനായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 17 വര്‍ഷമായി ജമ്മു കശ്മീരിലെ മുസ്ലിം വിഭാഗത്തിന് മാത്രം നേട്ടമുണ്ടാക്കാനായി മുന്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഇതിനായുള്ള ഗൂഢാലോചന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത താമസക്കാരെ യഥാര്‍ത്ഥ ഉടമകളാക്കി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന റോഷ്നി ആക്റ്റിന്റെ കീഴിലാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാനില മാറ്റാനുള്ള ഗൂഢാലോചന നടന്നത്. ഭൂമിയുടെ അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഭൂമി താണ വിലയ്ക്ക് വിറ്റു തീര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്ട് പ്രകാരം 25000 പേരുള്ള ജമ്മുവിലും 5000 പേരുള്ള കാശ്മീരിലും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഹിന്ദു ഭൂരിപക്ഷം ഉള്ള ജമ്മുവിലും 90% പേര്‍ മുസ്ലീങ്ങളായാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇവിടെയുള്ള ഹിന്ദുക്കളില്‍ പലര്‍ക്കും ഭൂമി ലഭിക്കാതെയും ഇരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments