26.5 C
Kollam
Saturday, July 27, 2024
HomeLifestyleHealth & Fitnessകേരളത്തിൽ 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്, അതീവ ജാഗ്രത നിർദേശം

കേരളത്തിൽ 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്, അതീവ ജാഗ്രത നിർദേശം

സംസ്ഥാനത്ത് 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം, കോട്ടയം എന്നി ജില്ലകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട് .കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്കും ഇന്ന് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് (62 ) ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗ ബാധയേറ്റ് അടിയന്തിര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകൻ ജുനൈദ് പറഞ്ഞു. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിക്കുന്നത്.

കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്. ഏപ്രിൽ 22നാണ് അബ്ദുൽ ഖാദറിന്
കോവിഡ് പോസിറ്റീവ് ആകുന്നത്. 25 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കൽ അൽമാസിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത് . ഈ മാസം 7 നാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കോവിഡാനന്തരം സ്റ്റിറോയിഡ് സ്വീകരിച്ച ആളുകളിലാണ് ഇപ്പോൾ ഈ അപൂർവ്വ രോഗബാധ കണ്ടു വരുന്നത്. ഷുഗർ രോഗിയാണ് ഖാദർ . ഒരാഴ്ചത്തെ ചികിത്സക്ക് 6.25 ലക്ഷം രൂപ ചിലവായി .ആഴ്ചകളോളം ചികിത്സ തുടരണമെന്നും ഡോക്ടർമാർ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments