25.4 C
Kollam
Tuesday, July 22, 2025
HomeLifestyleHealth & Fitnessജൂണ്‍ 30വരെ നിയന്ത്രണങ്ങള്‍ തുടരണം ; കേന്ദ്രം സംസ്ഥാനങ്ങളോട്

ജൂണ്‍ 30വരെ നിയന്ത്രണങ്ങള്‍ തുടരണം ; കേന്ദ്രം സംസ്ഥാനങ്ങളോട്

രണ്ടാം കോവിഡ് തരംഗത്തില്‍ രോഗവ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30വരെ തുടരണമെന്ന് കേന്ദ്രo സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവമായ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ഇതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

പ്രദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആലോചിക്കാമെന്നും സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഏപ്രില്‍ 29-ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. നിര്‍ദേശമനുസരിച്ചുള്ള ഓക്സിജന്‍ കിടക്കള്‍, ഐ സിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താത്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments