25.5 C
Kollam
Thursday, November 21, 2024
HomeLifestyleHealth & Fitnessഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത ; നിർദ്ദേശിച്ച് കേന്ദ്രം

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത ; നിർദ്ദേശിച്ച് കേന്ദ്രം

കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു. വകഭേദം സ്ഥിരീകരിച്ച ഒരാൾ മഹാരാഷ്ട്രയിൽ മരിച്ചു. അൺലോക്കിന്‍റെ വേഗത രാജ്യത്ത് കുറയ്ക്കാനും കേന്ദ്രത്തിന്റെ നിർദ്ദേശം .
ഡെൽറ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത് രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് . രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡെൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചത്. 20 പേർക്കാണ് മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭഏദം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 9 പേർക്കും സ്ഥിരീകരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments