27.4 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessകോവിഷീല്‍ഡ് ; എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീല്‍ഡ് ; എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകള്‍ അംഗീകരിക്കണമെന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്.ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കോവിഷീല്‍ഡ്, കോവാക്സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വറന്റീന്‍ നടപ്പാക്കുമെന്നും കേന്ദ്രത്തെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments