26.4 C
Kollam
Thursday, October 23, 2025
HomeLifestyleHealth & Fitness'ജൂലൈ 1' ഇന്ന് ഡോക്ടേഴ്‌സ് ദിനം

‘ജൂലൈ 1’ ഇന്ന് ഡോക്ടേഴ്‌സ് ദിനം

ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നു പോകുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇപ്പോഴും അദൃശ്യ ശത്രുവിനെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുന്നണിപ്പോരാളികള്‍. ദേശീയ തലത്തില്‍ ജൂലൈ ഒന്നാണ് ഡോക്ടേര്‍സ് ഡേ ആയി
ആചരിക്കുന്നതെങ്കിലും അന്താരാഷ്ട തലത്തില്‍ മാര്‍ച്ച് 30 ആണ് ഡോക്ടര്‍മാരുടെ ദിനം.
കോവിഡ് മഹാമാരിയില്‍ കടന്നുവന്ന ആരോഗ്യ പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്തെ സഹായിക്കുന്നതില്‍ ഡോക്ടര്‍മാര്‍ എത്രത്തോളം കര്‍മനിരതരാണെന്ന് കൂടി ഓര്‍മ്മിക്കേണ്ട ദിവസം കൂടിയാണിത്.
ഇന്ത്യയിലെ പ്രശസ്ത ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് നാം ഡോക്ടേര്‍സ് ഡേ ആയി ആഘോഷിക്കുന്നത്. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം.
1961 ഫെബ്രുവരി 4 ന് രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ഭാരത് രത്ന അദ്ദേഹത്തിന് ലഭിച്ചു. ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരണാര്‍ത്ഥമാണ് നാം ഡോക്ടേര്‍സ് ഡേ ആചരിക്കുന്നത്.
യുഎസില്‍ മാര്‍ച്ച് 30 നും ക്യൂബയില്‍ ഡിസംബര്‍ 3 നും ഡോക്ടേര്‍സ് ഡേ ആചരിക്കുന്നു. 1933 മാര്‍ച്ചില്‍ യുഎസിലെ ജോര്‍ജിയയില്‍ ആദ്യമായി ഡോക്ടര്‍മാരുടെ ദിനം ആചരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments