27.1 C
Kollam
Sunday, December 22, 2024
HomeLifestyleFoodനൂഡില്‍സ് ഇഷ്ടമാണോ? ; എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇത് കൂടി അറിയുക

നൂഡില്‍സ് ഇഷ്ടമാണോ? ; എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇത് കൂടി അറിയുക

എല്ലാവീടുകളിലും ഇപ്പോൾ എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ആഹാരമാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണെന്ന് ആർക്കൊക്കെ അറിയാം. നൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവപോലുള്ള പോഷകമൂല്യങ്ങളും അവയില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് ഇത് കഴിക്കുന്നത് വിശപ്പ് ഇല്ലാതാക്കും എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ യാതൊരു വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നില്ല.
നിങ്ങളുടെ ശരീരത്തിന്റെ താല്‍ക്കാലിക ഭാരം ന്യൂഡില്‍സ് കഴിക്കുന്നതിലൂടെ വര്‍ധിക്കുന്നു. അവ നിങ്ങളുടെ വയറ്റില്‍ കൂടുതല്‍ നേരം ദഹിക്കാതെ ഇരിക്കുന്നു. ഈ തരം നൂഡില്‍സ് പ്രോസസ്സ് ചെയ്ത നൂഡില്‍സ് ആയതിനാല്‍ കൂടുതല്‍ നേരം വയറ്റില്‍ തന്നെ അതുപോലെ കിടക്കുന്നു. ഇത് നിങ്ങളുടെ ദഹന ശേഷിയെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും നിങ്ങളില്‍ ഇടക്കിടെ രോഗം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണം ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ആണ്.
പുതിയ അനാരോഗ്യരോഗ്യ അവസ്ഥകള്‍ വികസിപ്പിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കുന്ന സ്ത്രീകള്‍ക്ക് ഇത് സംഭവിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഈ ആരോഗ്യ അവസ്ഥകളില്‍ പ്രമേഹവും ഹൃദ്രോഗവും ഉള്‍പ്പെടാം. തല്‍ക്ഷണ നൂഡില്‍സിലെ ഒരു സങ്കലനമായ എംഎസ്ജി നിങ്ങള്‍ക്ക് തലവേദന നല്‍കുകയും ഓക്കാനം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ന്യൂഡില്‍സ് കഴിക്കുന്നത് പലപ്പോഴും കാഴ്ച മങ്ങിയതായിരിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ന്യൂഡില്‍സില്‍ വിഷ അഡിറ്റീവുകള്‍ ധാരാളം അടങ്ങിട്ടുണ്ട്. ഈ വിഷ അഡിറ്റീവുകളിലൊന്ന് മനുഷ്യര്‍ക്ക് അപകടകരമാണ്, ഇത് ധാരാളം ഉണ്ടെങ്കില്‍ അതിന്റെ പാര്‍ശ്വഫലമായി കാഴ്ച മങ്ങുന്നതിന് കാരണമാകും.
അതല്ല നൂഡിൽസ് കഴിച്ചേ മതിയാകൂ എന്നുള്ളവർ അത് പാകം ചെയ്യുമ്പോൾ ഫ്ലേവര്‍ പാക്കറ്റുകള്‍ ഒഴിവാക്കി ധാരാളം പച്ചക്കറികളും ആരോഗ്യകരമായ ചേരുവകളും ചേര്‍ക്കുക. കഴിവതും ഇതുപോലുള്ള പാക്കറ്റ് ഫുഡുകൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

- Advertisment -

Most Popular

- Advertisement -

Recent Comments