നേപ്പാളിൽ ഇന്ത്യക്കാർക്ക് പൗരത്വ നിയമത്തിൽ ഭേദഗതി; അതിർത്തി വിഷയങ്ങളടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ

20

നേപ്പാളിൽ ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി.
ഇതും പ്രകാരം നേപ്പാളി പൗരൻമാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ കുറഞ്ഞത് ഏഴുവർഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പയാണ് ഭേദഗതി ന്യായീകരിച്ചത്.

ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യയിലെ നിയമമാണ് രാം ബഹദൂർ ഥാപ്പ പ്രസ്താവ്യമാക്കിയത്.
എന്നാൽ, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാൾ പൗരൻമാർക്ക് ബാധകമല്ലെന്ന കാര്യം അദ്ദേഹം പറഞ്ഞിട്ടുമില്ല.
അതിർത്തി വിഷയങ്ങളടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തിൽ നേപ്പാൾ ഭേദഗതി വരുത്തിയത്.

ഇന്ത്യൻ മേഖലകൾ രാഷ്ട്രീയ ഭൂപടത്തിൽ രേഖപ്പെടുത്തിയത് നേപ്പാളിന്റെ ഭാഗമാക്കാനുള്ള ഭരണഘടനയുടെ ബില്ല് നേരത്തെ നേപ്പാൾ പാർലമെൻറ് പാസാക്കിയിരുന്നു.
കാലാപാനി, ഉത്തരാഖണ്ഡിലെ ലിപു ലേഖ്, ലിംപുയ ധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ അടയാളപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here