പെട്ടിമുടിയിൽ മരണ സംഖ്യ 55; തിരച്ചിൽ തുടരുന്നു…

6
Death in Pettimudi 55
Death in Pettimudi 55; The search continues

രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുന്നു. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.
ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും.

ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും നാശനഷ്ടത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങുക. മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാണ് പാക്കേജ്. ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും.

പെട്ടിമുടിയിൽനിന്ന് മൂന്ന് മൃതദേഹങ്ങൾക്കൂടി ഇന്ന് കണ്ടെത്തി. പെട്ടിമുടിയിൽനിന്ന് ആറ് കിലോമീറ്റർ അകലെ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 55 ആയി. കാണാതായവർക്കായി തിരച്ചൽ തുടരുകയാണ്.
തിരച്ചിൽ തുടങ്ങീട്ട് ആറ് ദിവസമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here