യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്ത ഉത്ര പ്രദേശിലെ ഹാത്രാസിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാകുന്നു.
സാമൂഹ്യ പ്രവർത്തകനും എം എൽ എയുമായ ജിഗ്നേഷ് മേവാനി ഇന്ത്യാഗേറ്റിൽ പ്രതിഷേധ കൂട്ടായ്മ ആഹ്വാനം ചെയ്തു.
വി ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈകിട്ട് അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇന്ത്യാഗേറ്റിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കോൺഗ്രസ് എം പി മാർ ഉൾപ്പെടെയുളള നേതാക്കൾ പങ്കെടുക്കും.
പെൺകുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഒതുക്കാനാണ് യു.പി സർക്കാറും പൊലീസും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ബലാൽസംഗം നടന്നിട്ടില്ലെന്നാണ് പോലീസ് അധികൃതർ പറയുന്നത്.
പുറമെ, ജില്ലാ മജിസ്ട്രേറ്റ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
നിയമ സഹായം നല്കാനെത്തിയ അഭിഭാഷക സീമ കൂശ്വാഹയെ ഹാത്രാസയിൽ എത്താൻ പോലീസ് അനുവദിച്ചില്ലെന്നും പറയുന്നു
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :