27.4 C
Kollam
Sunday, December 22, 2024
HomeNewsCrimeഅമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; ഭർത്താവ് കരുതിക്കൂട്ടി നടത്തിയ നടപടിയെന്ന് തെളിയുന്നു

അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; ഭർത്താവ് കരുതിക്കൂട്ടി നടത്തിയ നടപടിയെന്ന് തെളിയുന്നു

കടയ്ക്കാവൂരിലെ അമ്മയായ യുവതി മകന് നേരെ നടത്തിയാതായി പറയുന്ന പീഢന ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമെന്ന് വ്യക്തമാകുന്നു ? യുവതിയുടെ ഭർത്താവ് വേറെ വിഹാഹം കഴിച്ചതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് ഇതിന്റെ പിന്നിലെന്ന് യുവതിയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു. വിവാഹ മോചനം നടത്താതെയാണ് ഭർത്താവ് വേറെ വിവാഹം കഴിച്ചത്.
യുവതിയെ ഭർത്താവ് നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ ദേഹോപദ്രവം നടത്തുമായിരുന്നു. ഗർഭിണി ആയിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും മർദ്ദനം തുടർന്നിരുന്നു. ഇളയ മകനെയും ഇയാൾ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഈ സമയം ഇളയ മകൻ പിതാവിനോടൊപ്പം മാറി താമസിക്കുകയായിരുന്നു.
14 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന് പറയുന്നത് ദിവസങ്ങൾക്ക് മുമ്പാണ്. തുടർന്ന് അവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ റിമാൻഡിലാണ്. കുട്ടിയുടെ അച്ഛനാണ് പീഢന വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നിരന്തരം മർദ്ദനം ഏൽക്കേണ്ടി വന്നതോടെ മൂന്ന് വർഷമായി ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു യുവതി. 37 കാരിയായ ഇവർക്ക് മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്. വേർപിരിഞ്ഞ് താമസിച്ചിരുന്നുവെങ്കിലും ഇവർ നിയമപരമായി വിവാഹം വേർപെടുത്തിയിരുന്നില്ല.
തുടർന്ന് ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളെ കൂടെ കൊണ്ടുപോകുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയാണ് യുവതിയ്ക്കെതിരെ പീഡന കുറ്റം ആരോപിക്കുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് കാരണമായതും.
- Advertisment -

Most Popular

- Advertisement -

Recent Comments