തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിശേഷണം നല്‍കി മന്ത്രി എംഎം മണി. വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ കള്ളക്കേസില്‍ തന്നെ കുടുക്കിയതാണെന്നും മണി ആരോപിച്ചു. എന്തു തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
”കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരുബന്ധവുമില്ലാത്ത കള്ളകേസില്‍ തന്നെ കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി”. രണ്ട് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ അക്കാലത്ത് കോണ്‍ഗ്രസ് പോലീസിനെ ഉപയോഗിച്ച് പീഡിപ്പിച്ചിരുന്നുവെന്നും എം.എം മണി പറഞ്ഞു.