26.7 C
Kollam
Friday, October 24, 2025
HomeMost Viewedകേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ്  നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു . കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ തുടര്‍ന്ന് സ്ഥിതി ഗുരുതരമായി. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌ക്കറിയ) വിഭാഗം ചെയര്‍മാന്‍ ആയിരുന്നു.

രണ്ട് തവണ കോട്ടയം എം പി ആയിരുന്നു . കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു. കേരളാ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആണ്. ക്നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റി കൂടിയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments