26.9 C
Kollam
Wednesday, January 22, 2025
HomeMost Viewedസ്വരാജിൻ്റെ പ്രതികരണം ഭയത്തെ തുടർന്ന് , പരാജയം ഉറപ്പിച്ചെങ്കിൽ സ്വരാജ് മിണ്ടാതിരിക്കൂ ; സ്വരാജിന് കെ.ബാബുവിൻ്റെ...

സ്വരാജിൻ്റെ പ്രതികരണം ഭയത്തെ തുടർന്ന് , പരാജയം ഉറപ്പിച്ചെങ്കിൽ സ്വരാജ് മിണ്ടാതിരിക്കൂ ; സ്വരാജിന് കെ.ബാബുവിൻ്റെ മറുപടി

തന്നെ ആർ.എസ്.എസ് നോമിനി എന്ന് വിളിച്ച് ആക്ഷേപിച്ച സി.പി.എം തൃപ്പുണിത്തുറ സ്ഥാനാർത്ഥി എം.സ്വരാജിന് ഉചിതമായ മറുപടി നൽകി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബു.
സ്വരാജിൻ്റെ പരാജയ ഭീതി കാരണമാണ് തന്നെ ഇത്തരത്തിൽ മുദ്രകുത്തിയതെന്ന് എം.ബാബു പ്രതികരിച്ചു . സി.പി.എമ്മിൻ്റെ ജാഥയ്ക്ക് പോകുന്നവരുടെ വീട്ടിലെ വോട്ടും തെരഞ്ഞെടുപ്പിൽ എനിക്ക് ലഭിക്കാറുണ്ട് . ഈ അനുഭവത്തിൻ്റെ വെളിച്ചെത്തിലാണ് ബി.ജെ.പി അനുഭാവികൾ തനിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞതെന്നും അദ്ദേഹം തുറന്നടിച്ചു . തൃപ്പുണ്ണിത്തുറയിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിക്കുന്നുവെന്ന് സ്വരാജ് ആരോപിച്ചിരുന്നു . ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ.ബാബു . ബി.ജെ.പി കെ .എസ്.രാധാകൃഷ്ണനെ പോലെ കരുത്തനായ സ്ഥാനാർത്ഥിക്കാണ് തൃപ്പൂണിത്തുറയിൽ സീറ്റ് നൽകിയിരിക്കുന്നു. അങ്ങനെ ഉള്ള അവർ യു.ഡി.എഫിന് വോട്ടു മറിക്കുന്നുവെന്ന് പറയാൻ സ്വരാജിന് നാണമില്ലേ ? കെ .ബാബു ചോദിച്ചു . സി .പി .എം ആദ്യം ബാല ശങ്കറിൻ്റെ ചോദ്യത്തിന് മറുപടി പറയണം . കോടിയേരി ആദ്യം മക്കളെ ചൊൽപ്പടിക്ക് നിർത്തട്ടെ , എന്നിട്ടാവാം  പ്രതികരണമെന്നും കെ.ബാബു കൂട്ടിച്ചേർത്തു .
- Advertisment -

Most Popular

- Advertisement -

Recent Comments