തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി , പാങ്ങോട് , ശാസ്തമംഗലം , കുടപ്പനക്കുന്ന് എന്നിവ ചേർന്ന് പുതുതായി രൂപം കൊണ്ട മണ്ഡലമാണ് വട്ടിയൂർക്കാവ് . മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം രണ്ടു വട്ടം വലതിനൊപ്പം നിന്ന മണ്ഡലം 2019 ലെ ഉപതെരഞ്ഞെടുപ്പിൽ മേയർ പ്രശാന്തിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു . ഇക്കുറി ഈ മണ്ഡലം ആരെ തുണയ്ക്കുമെന്ന കാത്തിരിപ്പിലാണ് ജനം . നായർ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ കണ്ണോത്ത് മുരളീധരനെ രംഗത്തിറക്കി കോൺഗ്രസ് രണ്ടു വട്ടം ശക്തി തെളിയിക്കുകയായിരുന്നു . നായർ വോട്ടുകളുടെ ഏകീകരണം ഇവിടെ സംഭവിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . എന്നാൽ 2016 ൽ സി.പി.എം സ്ഥാനാർത്ഥി ടി.എൻ .സീമയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തിയത് ബി.ജെ.പി ക്ക് ഏറെ ശുഭപ്രതീക്ഷയാണ് ഈ മണ്ഡലത്തിൽ നൽകിയത് . അതോടെ തുടർച്ചയായി ബി.ജെ.പിക്ക് വോട്ട് വർദ്ദിക്കുന്ന മണ്ഡലമായി ബി.ജെ.പി ഇവിടെ മാറി . എന്നാൽ പിഴവുകൾ തിരുത്തി പ്രശാന്തിനെ മത്സരിപ്പിച്ചതോടെ ചോർന്ന വോട്ടുകൾ സി.പി.എമ്മിൽ ഭദ്രമായി എത്തി . അതോടെ കോൺഗ്രസിന് ഇവിടെ ശക്തി ക്ഷയം സംഭവിച്ചു . എന്നാൽ ഇക്കുറി ചോർന്ന വോട്ടുകൾ തിരിച്ചുപിടിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ .എസ്.നായരെയാണ് കോൺഗ്രസ് നിർത്തുന്നത് . സി.പി.എം വി.കെ .പ്രശാന്തിലൂടെ മണ്ഡലം നിലനിർത്താനൊരുങ്ങുമ്പോൾ എൻ.ഡി.എ ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷിനെ വീണ്ടും പരീക്ഷിക്കുകയാണിവിടെ .