24.9 C
Kollam
Thursday, November 21, 2024
HomeMost Viewedതലശ്ശേരിയിലും ദേവികുളത്തും സ്ഥാനാർത്ഥികളുടെ പത്രിക തള്ളി വരണാധികാരി , എൻ.ഡി .എ യിൽ പ്രതിസന്ധി ഇരട്ടിക്കുന്നു

തലശ്ശേരിയിലും ദേവികുളത്തും സ്ഥാനാർത്ഥികളുടെ പത്രിക തള്ളി വരണാധികാരി , എൻ.ഡി .എ യിൽ പ്രതിസന്ധി ഇരട്ടിക്കുന്നു

തലശ്ശേരിയിലും ദേവികുളത്തും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി വരണാധികാരി . തലശ്ശേരിയിൽ എൻ.ഡി.എ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥി എൻ.ഹരിദാസിൻ്റെ പത്രികയാണ് ആദ്യം തള്ളിയത് . പത്രികയിൽ ബി.ജെ.പി അധ്യക്ഷൻ ഒപ്പുവെയ്ക്കാത്ത കാരണം ചൂണ്ടി കാണിച്ചായിരുന്നു പത്രിക നിരസിച്ചത് . നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റിൻ്റെ ചുമതലയാണ് എൻ.ഹരിദാസന് . ജില്ലയിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ട് ലഭിക്കുന്ന മണ്ഡലമാണ് തലശ്ശേരി . ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല . ഇതോടെ തലശ്ശേരിയിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ലാതെയായി . 2016-ൽ ബി.ജെ .പി സ്ഥാനാർത്ഥി വി.കെ.സജീവന് 22 ,125 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു .ഫോം 26 കൃത്യമായി പൂരിപ്പിച്ചില്ലെന്ന പിഴവ് ചൂണ്ടിക്കാട്ടി ദേവികുളം എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ .ധനലക്ഷ്മിയുടെ പത്രികയും വരണാധികാരി തള്ളി . പാർട്ടി സ്ഥാനാർത്ഥി ഇല്ലാതായതോടെ ഫലത്തിൽ തലശ്ശേരിയിൽ ബി.ജെ.പി വെട്ടിലായി . മണ്ഡലത്തിൽ പ്രചരണം കൊഴുക്ക വെയാണ് സ്ഥാനാർത്ഥി ഇല്ലാതായത് ബി.ജെ.പി പ്രവർത്തകരെ പ്രതിസന്ധിയിലാക്കിയത് .

- Advertisment -

Most Popular

- Advertisement -

Recent Comments