28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeസ്വർണ്ണ കടത്തു കേസിൽ യൂസഫലിക്കുള്ള പങ്കെന്ത് ? വ്യവസായ പ്രമുഖനെതിരെ കേസെടുക്കാൻ എറണാകുളം കസ്റ്റംസ് കോടതി...

സ്വർണ്ണ കടത്തു കേസിൽ യൂസഫലിക്കുള്ള പങ്കെന്ത് ? വ്യവസായ പ്രമുഖനെതിരെ കേസെടുക്കാൻ എറണാകുളം കസ്റ്റംസ് കോടതി ഉത്തരവിട്ടതിന് പിന്നിലുള്ള കാരണങ്ങൾ

സ്വർണ്ണ കടത്ത് കേസ് മറ്റൊരു വഴിത്തിരിവിലേക്ക് . ഇത്തവണ ഉയർന്ന് കേൾക്കുന്നത് മുഖ്യമന്ത്രിയുടെയോ, സ്വപ്ന സുരേഷിൻ്റെയോ പേരല്ല , പകരം വ്യവസായ പ്രമുഖനും ഇന്ത്യയിലെ അതിസമ്പന്നനുമായ എം.എ യൂസഫലിയുടെ പേരാണ് . മുഖ്യമന്ത്രി , സ്വപ്ന സുരേഷ് എന്നിങ്ങനെ പുകമറ സൃഷ്ടിച്ച  സ്വർണ്ണ കള്ളക്കടത്തു കേസിൽ അധികമാരും ശ്രദ്ദിക്കാതെ , എന്തിന് ഏറെ കസ്റ്റംസ് വരെ മൂടി വെച്ച എം.എ യൂസഫലിയുടെ പേരാണ്  ഇപ്പോൾ ഉയർന്നു വരുന്നത് .

സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നതിന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബി.എ 4186 2020 എന്ന കേസിൻ്റെ രേഖയിൽ നയതന്ത്ര ബാഗേജ് എം.എ .യൂസഫലിക്ക് തിരിച്ചയക്കണമെന്നാണ് നൽകിയിരിക്കുന്നത്. എം. എ യൂസഫലി കെയർ ഓഫിൽ ഫഹദ് അഷ്റഫ് എന്നയാളുടെ മേൽവിലാസത്തിൽ തിരിച്ചയക്കണമെന്നാണ് പറഞ്ഞിരുന്നത് .

എന്നാൽ ഇതേ പറ്റി അന്വേഷിക്കാൻ കസ്റ്റം സോ , ഇപ്പോൾ കേസന്വേഷിക്കുന്ന ഇ.ഡി യോ തയ്യാറായില്ല . യൂസഫലിക്ക് സ്വർണ്ണ കടത്ത് കേസിലെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സോളിഡ് എവിഡൻ്റ്സ് ആയിരുന്നു ഇത് . സഹസ്ര കോടീശ്വരൻ്റെ സ്വാധീനത്തെ ഫയന്ന് ഈ രേഖ പുറത്ത് വിടാൻ മുഖ്യ ധാര മാധ്യമങ്ങൾ വരെ ഭയപ്പെടുകയായിരുന്നു .

യു. എ. ഇ കോൺസുലേറ്റുമായി യൂസഫലിക്കുള്ള സ്വാധീനം ഉപയോഗിച്ചാവാം സ്വർണ്ണം കേരളത്തിലേക്ക് കടത്തിയതെന്നുള്ളതിനുള്ള വ്യക്തമായ രേഖയാണ് നയതന്ത്ര ബാഗേജിൽ വന്ന അദ്ദേഹത്തിൻ്റെ മേൽവിലാസം . ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് എറണാകുളം കസ്റ്റംസ് കോടതി ഉത്തരവിട്ടിരിക്കുന്നത് .

- Advertisment -

Most Popular

- Advertisement -

Recent Comments