വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി.
ഞായറാഴ്ച വൈകിട്ടാണ് 13 വയസുള്ള മകളെ അച്ഛൻ സനു മോഹനോടൊപ്പം കാണാതായത്.
കൊച്ചി കണ്ടപ്പടി ശ്രീ ഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റാ ഗ്രീൻ 6 A യിൽ താമസക്കാരാണ്.
ബന്ധുക്കൾ തിങ്കളാഴ്ച ഇവരെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നല്കി.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് മഞ്ഞുമ്മൽ ആറാട്ട് കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് തെക്ക് വശത്ത് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. ഏലൂർ അഗ്നി രക്ഷാ ജീവനക്കാർ മൃതദേഹം കണ്ടെടുത്തു.
പിതാവ് സനു മോഹന് വേണ്ടിയുള്ള തിരിച്ചിലും തുടരുന്നു.
വൈഗയുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.
ഇവർ സഞ്ചരിച്ച കാർ ഇതു വരെ കണ്ടെത്താനായില്ല.
ഞായറാഴ്ച വൈകിട്ട് ഭാര്യ രമ്യയുമൊത്ത് ആലപ്പുഴയിൽ ഒരു ബന്ധുവീട്ടിൽ പോയതാണ് ഇവർ.
ഭാര്യയെ അവിടെ നിർത്തിയ ശേഷം അടുത്തൊരു വീട്ടിൽ പോയിട്ട് ഉടൻ വരാമെന്ന് പറഞ്ഞാണ് മകളുമായി സനു മോഹൻ പോയത്.
അർധരാത്രിയായിട്ടും ഇരുവരെയും കാണാതായതോടെ അന്വേഷണം ആരംഭിച്ചു.