25.1 C
Kollam
Wednesday, January 21, 2026
HomeMost Viewedവോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെ തപാല്‍ വോട്ടിടല്‍; കൂടുതല്‍ കരുനാഗപ്പള്ളിയില്‍; കുറവ് കൊട്ടാരക്കരയില്‍

വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെ തപാല്‍ വോട്ടിടല്‍; കൂടുതല്‍ കരുനാഗപ്പള്ളിയില്‍; കുറവ് കൊട്ടാരക്കരയില്‍

വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാല്‍ ബാലറ്റ് വോട്ടിടല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം വരെ(ഏപ്രില്‍ 1) 1401 പേരാണ് വോട്ടിട്ടത്. 1292 ജീവനക്കാരും 109 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. കരുനാഗപ്പള്ളി(193) മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ സമ്മതിദാനം രേഖപ്പെടുത്തിയത്, കുറവ് കൊട്ടാരക്കരയിലും(65). തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ കൂടുതല്‍ വോട്ടിട്ടതും കരുനാഗപ്പള്ളിയിലാണ്, 174 പേര്‍. സര്‍വീസ് വോട്ടര്‍മാര്‍ കൂടുതല്‍ എത്തിയത് കുന്നത്തൂരിലും(24) കുറവ് ഇരവിപുരത്തുമാണ്(രണ്ട്). നിയോജകമണ്ഡലം, സര്‍വീസ് വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍, ആകെ എന്ന ക്രമത്തില്‍ ചുവടെ.
കരുനാഗപ്പള്ളി-19, 174, 193; ചവറ-11, 139, 150; കുന്നത്തൂര്‍-24, 99, 123; കൊട്ടാരക്കര-15, 50, 65; പത്തനാപുരം-10, 102, 112; പുനലൂര്‍-3, 72, 75; ചടയമംഗലം-9, 170, 179; കുണ്ടറ-4, 90, 94; കൊല്ലം- 6, 140, 146; ഇരവിപുരം-2, 125, 127; ചാത്തന്നൂര്‍-6, 131, 137.
- Advertisment -

Most Popular

- Advertisement -

Recent Comments