സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറയുന്നു. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് 1000 മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവശ്യം കൂടുതല്‍ വന്നേക്കാം. ഓക്‌സിജന്‍ ടാങ്കറുകളും വെന്റിലേറ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വിലയിരുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനാണ് ആലോചന. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 25 ലക്ഷം ഡോസ് കോ വാക്സിനും അനുവദിക്കണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട് . കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരി ക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.