29.5 C
Kollam
Tuesday, April 22, 2025
HomeLifestyleHealth & Fitnessകൊവിഡ് വ്യാപനം ; നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും, മുഖ്യമന്ത്രി

കൊവിഡ് വ്യാപനം ; നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും, മുഖ്യമന്ത്രി

കേരളം വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി. വാര്‍ഡ് തല സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും മിക്കവാറും സ്ഥലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇനി ചുമതല നല്‍കും. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതില്‍ പലതരം അഭിപ്രായമുണ്ട്. ഏറ്റവും ഒടുവിലുള്ള പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരം എന്നാണ്
അതിനാല്‍ നേരത്തെ വാക്‌സിന്‍ എടുക്കാന്‍ തിരക്ക് കൂട്ടേണ്ട എന്നാണ് അര്‍ത്ഥമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments