25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedനാളെ പുലർച്ചെമുതൽ ലോക് ഡൗൺ ; 16 ഞായറഴ്ച്ച അർധരാത്രിവരെ

നാളെ പുലർച്ചെമുതൽ ലോക് ഡൗൺ ; 16 ഞായറഴ്ച്ച അർധരാത്രിവരെ

കേരളത്തിൽ ഒരാഴ്ചത്തേക്ക്‌ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ 16-ന് രാത്രി 12 വരെ കർശന നിയന്ത്രണങ്ങളോടെ അടച്ചിടൽ നടപ്പാക്കും. അടിയന്തരസേവനങ്ങൾക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കരുത്

*കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ തുറക്കില്ല. * ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല. * എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു.

* വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല.
* അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും.
* മെട്രോ ഒഴികെയുള്ള തീവണ്ടിസർവീസുകളും വിമാനസർവീസുകളും ഉണ്ടാവും * ചരക്കുഗതാഗതത്തിന് തടസ്സമുണ്ടാവില്ല.

* ആരോഗ്യപ്രവർത്തകരെ തടയില്ല * മാധ്യമപ്രവർത്തകരെ തടയില്ല.

* കോവിഡ് രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും തടയില്ല.

* അന്തസ്സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.           ശവസംസ്കാരത്തിന് 20 പേർ, വിവാഹത്തിന് 30 പേർ
* നേരത്തേ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. 30 പേർക്കുമാത്രം പങ്കെടുക്കാം.   പോലീസ് സ്റ്റേഷനിൽ നേരത്തേ അറിയിച്ചിരിക്കണം.
*ശവസംസ്കാരത്തിന്റെയും വിവാഹത്തിന്റെയും വിവരങ്ങൾ കോവിഡ്     പോർട്ടലിൽ രജിസ്റ്റർചെയ്യുകയും വേണം.
* വാക്സിൻ എടുക്കാൻപോകുന്നവർ രജിസ്‌ട്രേഷൻ വിവരങ്ങൾ കാണിക്കണം.
* ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകർച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments