കൊല്ലം ലോകസഭാ മണ്ഡലത്തിലെ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.
കോവിഡ് രോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെ യഥസമയം ആശുപത്രികളില്‍ എത്തിക്കുന്നതിനായി അത്യാധുനിക ജീവന്‍രക്ഷ ഉപകരണങ്ങളോടു കൂടിയ ആംബുലന്‍സ് 4 ആശുപത്രികള്‍ക്ക് അനുവദിച്ചു. പുനലൂര്‍ ഗവ: താലൂക്ക് ആശുപത്രി, നീണ്ടകര ഗവ: താലൂക്ക് ആശുപത്രി ചവറ, കുണ്ടറ ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രി, മയ്യനാട് സി.കേശവന്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേയ്ക്കാണ് 25 ലക്ഷം രൂപ വീതമുളള നാല് ആംബുലന്‍സുകള്‍ അനുവദിച്ചത്.
കോവിഡ് രോഗ ചികിത്സയ്ക്ക് പാരിപ്പളളി ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കും, കൊല്ലം ജില്ലാ ആശുപത്രിയ്ക്കും മോണിറ്ററും അനുബന്ധ ഉപകരണങ്ങളും കൂടി ഉള്‍പ്പെടുന്ന 5 വെന്‍റിലേറ്ററുകള്‍ വീതം വാങ്ങുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു. കൊല്ലം ജില്ലാ ആശുപത്രിക്കും, കൊല്ലം മെഡിക്കല്‍ കോളേജ് പാരിപ്പളളി ക്കും നേരത്തെ വാങ്ങി അനുവദിച്ച 11 വെന്‍റിലേറ്ററുകള്‍ കൂടാതെയാണ് ഇപ്പോള്‍ 10 വെന്‍റിലേറ്ററുകള്‍ കൂടി വാങ്ങുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു സാഹചര്യത്തില്‍ അടിയന്തിരമായി തന്നെ തുക ചിലവിട്ട് വാഹനങ്ങളും ഉപകരണങ്ങളും വാങ്ങി ആശുപത്രികളില്‍ നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
2019-20 സാമ്പത്തിക വര്‍ഷത്തെ പ്രാശേദിക വികസന ഫണ്ടിന്റെ രണ്ടാം ഗഡു എം.പി. നല്‍കിയ നിവേദനത്തിന്‍റ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് അനുവദിച്ച പശ്ചാത്തലത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കാന്‍ കഴിഞ്ഞതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു.