കേരളാ സംസ്ഥാനത്ത് ലോക്ക്ഡൗനിന്റെ രണ്ടാം ദിവസത്തിലും ഇടറോഡുകളിലടക്കം പോലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്. അതേ സമയം പുറത്തിറങ്ങി യാത്ര ചെയ്യാനുള്ള പോലീസ് പാസിന് അപേക്ഷകരുടെ വലിയ തിരക്കാണ്. ഇതുവരെ 88,000 പേരാണ് പാസിനായി അപേക്ഷിച്ചിരിക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍ പാസ് നല്‍കാനാവില്ലെന്നും ആവശ്യങ്ങളുടെ അടിയന്തരാവസ്ഥ പരിഗണിച്ചായിരിക്കും പാസ് നല്‍കുകയെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ആളുകള്‍ കൂട്ടമായി കയറിയതോടെ പാസ് അനുവദിക്കാനായി തയ്യാറാക്കിയ വെബ്‌സൈറ്റ്ലാ തകരാറിലായി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്ന് സൈബര്‍ ഡോം ഇപ്പോള്‍ അറിയിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിരുന്നത്. എന്നാല്‍ ആവശ്യക്കാര്‍ ഏറെ ആയതോടെയാണ് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്.