27.2 C
Kollam
Sunday, September 28, 2025
HomeMost Viewedവിവാഹം നടന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ; വധുവിന്റെ പിതാവിനെതിരേ കേസ്

വിവാഹം നടന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ; വധുവിന്റെ പിതാവിനെതിരേ കേസ്

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തി . 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തുമണിക്കായിരുന്നു വിവാഹം.
ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു.
എന്നാല്‍ 20 പേര്‍ക്ക് പങ്കെടുക്കാനുളള അനുവാദമാണ് നല്‍കിയിരുന്നത്.എന്നാൽ വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തു. ഇതേ തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments