26.9 C
Kollam
Wednesday, January 22, 2025
HomeMost Viewedഇന്ത്യക്ക് ഒളിമ്പിക്‌സ് സ്വര്‍ണം നേടിത്തന്ന ഹോക്കി താരങ്ങള്‍ ; കോവിഡ് ബാധിച്ച് ഒരേദിനം...

ഇന്ത്യക്ക് ഒളിമ്പിക്‌സ് സ്വര്‍ണം നേടിത്തന്ന ഹോക്കി താരങ്ങള്‍ ; കോവിഡ് ബാധിച്ച് ഒരേദിനം മരിച്ചു

ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ രണ്ട് പേര്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഹോക്കിയില്‍ സ്വര്‍ണം നേടിയ ടീമിലെ രണ്ട് അംഗങ്ങളാണ് ഒരു ദിവസം തന്നെകൊവിഡിന് കീഴടങ്ങിയത്. രവീന്ദര്‍ പാല്‍ സിംഗ് (60), എകെ കൗശിഷ് (66) എന്നിവരാണ് മരിച്ചത്. രവീന്ദര്‍ സിംഗ് പാല്‍ യുപിയിലും കൗശിഷ് ഡല്‍ഹിയിലും കോവിഡ് ചികിത്സയിലായിരുന്നു.

1998 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യാഡ് സ്വര്‍ണ മെഡലിന് ഇന്ത്യന്‍ പുരുഷ ടീമിനെ നയിച്ചത് കൗശിക് ആയിരുന്നു. ഏപ്രില്‍ 17നാണ് കോവിഡ് ബാധിച്ച് ഇദ്ദേഹത്തെ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണപ്പെടുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ പിടിഐയോട് പറഞ്ഞു. വൈറസ് ബാധിച്ച് കൗശിക്കിന്റെ ഭാര്യയും അതേ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അവര്‍ പിന്നീട് സുഖം പ്രാപിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments